
വൈറ്റില: പൊന്നുരുന്നി ആശാൻറോഡിൽ ചാത്തങ്കേരിയിൽ സി.കെ. വിനയൻ (60) നിര്യാതനായി. കെ.എസ്.കെ.ടി.യു വൈറ്റില വില്ലേജ് പ്രസിഡന്റ്, പി.കെ.എസ് മേഖലാ സെക്രട്ടറി, പൂണിത്തുറ ഇടപ്പള്ളി സൗത്ത് പട്ടികജാതി പട്ടികവർഗ സഹകരണസംഘം ഡയറക്ടർ ബോർഡ് മെമ്പർ, പൊന്നുരുന്നി വികസനസമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എ.എ. സരോജനി. മകൾ: സി.വി. ഗീതി.