ആലുവ: പട്ടയം ലഭിക്കാനുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിച്ച് പട്ടയം വിതരണം ചെയ്യണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ 9194 പട്ടയങ്ങൾ വിതരണം ചെയ്തെങ്കിലും ഇനിയും ധാരാളംപേർക്ക് ലഭിക്കുവാനുണ്ട്. ജില്ലാ പ്രസിഡന്റ് കെ.പി. അശോകൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ, ജില്ലാ സെക്രട്ടറി ടി.സി. ഷിബു, കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലൻ,എ.ഡി. കുഞ്ഞച്ചൻ, എം.പി. പത്രോസ്, കെ. തുളസി, എൻ.സി. ഉഷകുമാരി, വി. സലിം, എ.പി. ഉദയകുമാർ, ഇ.എം. സലിം, ടി.ഐ, ശശി, സുധീർ മീന്ത്രയ്ക്കൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എൻ.സി. ഉഷകുമാരി (പ്രസിഡന്റ്), കെ.പി. അശോകൻ, പി.എ. പീറ്റർ, പി.എസ്. ഷൈല, ടി.ഐ. ശശി (വൈസ് പ്രസിഡന്റുമാർ), ടി.സി. ഷിബു (സെക്രട്ടറി), പി.കെ. സുബ്രഹ്മണ്യൻ, ഇ.എം. സലിം, സി.എൻ. പ്രഭകുമാർ, കെ.പി. രജീഷ്, (ജോയിന്റ് സെക്രട്ടറിമാർ) എൻ.എസ്. സജീവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു