
കൂത്താട്ടുകുളം: ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിൽ ഡോക്ടേഴ്സ് ദിനാഘോഷത്തിന് തുടക്കം.
ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. റിട്ട. ഡി.എം.ഓ ഡോ. ജി. ശ്യാമകൃഷ്ണൻ മുഖ്യസന്ദേശം നൽകി. ജെ.സി.ഐ ആയുർശ്രേഷ്ഠ പുരസ്കാരം ലഭിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നമ്പൂതിരിയെ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സജേഷ് ആദരിച്ചു. ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. എൻ.പി. ശ്രീകല, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി ശ്രീകാന്ത്, ഹിമാലയ സോണൽ മാനേജർ രഞ്ജിത് എന്നിവർ സംസാരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഡോക്ടേഴ്സ് ദിനാഘോഷ സമ്മേളനം നടക്കും.