sndp-

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ വിജയത്തിനായി ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗം ചേർന്നു. ആലുവ അദ്വൈതാശ്രമം സ്വാമിനി നാരായണ ചിത് വിലാസിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. സനകൻ, യൂണിയൻ കൗൺസിലർമാരായ സജീവൻ ഇടച്ചിറ, വി.എ. ചന്ദ്രൻ അനിൽകുമാർ, എംപ്ലോയീസ് ഫോറം സെക്രട്ടറി സുനിൽഘോഷ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർസേന ചെയർമാൻ ജഗൽ ജി. ഈഴവൻ, കൺവീനർ ദീപക് മങ്ങാംപിള്ളി, കുമാരി സംഘം സെക്രട്ടറി ഹരീഷ്മ ബിജു, വൈദിക യോഗം കൗൺസിലർ സൗമിത്രൻ ശാന്തി, പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ്‌ ടി.കെ. വിജയൻ, സെക്രട്ടറി ടി.കെ. രാജപ്പൻ, കൗൺസിലിംഗ് ഫോറം പ്രസിഡന്റ്‌ ബിജു വാലത്ത്, ശ്രീനാരായണ ധർമ്മപഠന കേന്ദ്രം കോ ഓഡിനേറ്റർ രാജൻ കുറുമശേരി എന്നിവർ സംസാരിച്ചു.