നെടുമ്പാശേരി: സൗദി എയർലൈൻസിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ വിമാനം റദ്ദാക്കി. ഇന്നലെ രാവിലെ 10.25ന് ജിദ്ദയിൽ നിന്നെത്തി ഉച്ചയ്ക്ക് 12.10ന് ജിദ്ദയിലേയ്ക്ക് മടങ്ങേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയത് മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് അധികൃതർ പറയുന്നു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരിൽ ചിലർ വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ചു. ഹാജിമാരുടെ മടക്കയാത്രയ്ക്ക് വിവിധ രാജ്യങ്ങളിലേയ്ക്ക് സർവീസ് ക്രമീകരിച്ചിട്ടുള്ളതിനാൽ സൗദി എയർലൈൻസ് ഈ മാസം 26 വരെ കൊച്ചിയിലേയ്ക്കുള്ള ഏതാനും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.