 
പള്ളുരുത്തി: മൂന്ന് സുഹൃത്തുക്കളോടൊപ്പം കണ്ണമാലി ചാൽപ്പുറം ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പള്ളുരുത്തി പഞ്ചായത്ത് രാജ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന പരേതനായ ബാബുവിന്റെ മകൻ രാഹുലാണ് (28) മരിച്ചത്. കയത്തിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.