ആലുവ: വീടിനു മുകളിൽ ശുചീകരണം നടത്തിക്കൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം വ്യാഴപ്പാടി സ്വദേശി പവിത്രം സേട്ടിന്റെ (52) മൃതദേഹമാണ് സൺഷേഡിന് സമീപം കണ്ടെത്തിയത്. തോട്ടക്കാട്ടുകര പറവൂർ കവല മാതൃശക്തിക്ക് സമീപത്തെ വീട്ടിൽ പവിത്രവും ഭാര്യ സംഗീതയും രാവിലെ മുതൽ ശുചീകരണ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു. വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതാണോ ഹൃദയാഘാതമാണോയെന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.