കാട്ടൂർ : ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഡ്രീം പ്രൊജക്റ്റ് തൃശ്ശൂർ, കാട്ടൂർ ഫുട്ബാൾ അക്കാഡമി എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ അണ്ടർ 14 ഫുട്ബാൾ മത്സരം നടത്തി. കാട്ടൂർ ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കും കാണികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ടീമിൽ കളിച്ച കുട്ടികൾ വരെ ഉൾപ്പെട്ട 6 പ്രശസ്ത ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ പങ്കെടുത്തു. മത്സരത്തിൽ കാട്ടൂർ ഫുട്ബാൾ അക്കാഡമി വിജയികളായി. എച്ച്.ഡി.പി എടതിരിഞ്ഞി സ്കൂൾ റണ്ണർ അപ്പായി.രഘു, ധനേഷ് എന്നിവർ സംസാരിച്ചു.