പീരുമേട്: വണ്ടിപ്പെരിയാർ പഞ്ചായത്ത് മുൻ അംഗവും വണ്ടിപ്പെരിയാർ എസ്.സി.ബി മുൻ പ്രസിഡന്റും സി.പി.എം വള്ളക്കടവ് ലോക്കൽ സെക്രട്ടറിയുമായിരുന്ന എ.വി. ജോസഫ് അനുസ്മരണ യോഗം നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. സാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ആർ. തിലകൻ, അബ്ദുൽ സമദ്,​ എം. തങ്കദുരൈ, ജി. വിജയാനന്ദ്, രാജൻ കൊഴുവംമാക്കൽ, എസ്. ഗണേശൻ, ഷീല കുളത്തിങ്കൽ എന്നിവർ സംസാരിച്ചു.