പൊന്നന്താനം: ഗ്രാമീണവായനശാല പുതിയ മന്ദിര പ്രവേശന ദിനാചരണത്തിന്റെ ഭാഗമായി വായനശാലാ ഹാളിൽ വിവിധ പരിപാടികൾ നടത്തി. ബാലവേദി സമ്മേളനത്തിൽ കുളമാവ് ഗവ. എൽ.പി സ്‌കൂൾ അദ്ധ്യാപിക കെ.പി. ഷൈലജ ടീച്ചർ ക്ലാസെടുക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം വൈകിട്ട് മൂന്നിന് ആരംഭിച്ചു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. റിട്ട. പ്രൊഫ. സി.എസ്. സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു ഷിജോ, മുൻ സെക്രട്ടറി ജോസഫ് എൻ.വി, സെക്രട്ടറി ഡോ. സമേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി വിൻസന്റ് മാത്യു എന്നിവർ പ്രസംഗിച്ചു. ജോസി ജോയി, ഉഷാ മനോജ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ശശികലാ വിനോദ്, വി.എ. ജോസഫ്, ഷിജോ അഗസ്റ്റിൻ, ദേവസ്യ ടി.ജെ, എ.കെ. രവി സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. സാമൂഹ്യ വിരുന്നും സംഘടിപ്പിച്ചു.