തൊടുപുഴ: ന്യൂമാൻ കോളേജിൽ ദിവസവും നടത്തിവരുന്ന യോഗാ ക്ലാസുകളുടെ പുതിയ ബാച്ച് മൂന്നിന് ആരംഭിക്കും. രാവിലെയും വൈകിട്ടും 5.30 മുതൽ 6.45 വരെ രണ്ടു ബാച്ചുകളാണ് ആരംഭിക്കുന്നത്. ഏവർക്കും പങ്കെടുക്കാവുന്ന ഈ ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ യോഗാ സെന്ററിൽ നേരിട്ടോ യോഗാചാര്യൻ പോൾ മഠത്തിക്കണ്ടത്തിന്റെ ഫോൺ നമ്പർ 9400877725-ലോ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്‌സ് അറിയിച്ചു.