
തൊടുപുഴ :വിജ്ഞാനമാതാ ദേവാലയമുറ്റത്തു പുതിയതായി നിർമ്മിച്ച വിജ്ഞാമതാവിന്റെയും യൗസേപ്പ് പിതാവിന്റെയും കപ്പേളയുടെ വെഞ്ചിരിപ്പ് കോതമംഗലം രൂപതാ വികാരി ജനറൽ മോൻസിഞ്ഞോർ ഫാ.ഡോ . പയസ് മലേകണ്ടത്തിൽ നിർവഹിച്ചു.വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ,ന്യൂമാൻ കോളേജ് ബർസാർ ഫാ.ബെൻസൺ നിരവത്തിനാൽ, വിൻസെൻഷ്യൻ ആശ്രമ സുപ്പീരിയർ ഫാ. ജോമോൻ കൈപ്പടക്കുന്നേൽ, തെരേസ ഹോം അസി.ഡയറക്ടർ ഫാ. ബിബിൻ പുല്ലാന്തിതൊട്ടിയിൽ എന്നിവർ സന്നിഹിതരായിരുന്നു. ട്രസ്റ്റിമാരായ ബാബു ചെത്തിമാട്ടേൽ,ബെന്നി കളപ്പുരയിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി