രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. എൽ.പി വിഭാഗം ഒരു ഒഴിവ്, ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവുകൾ വീതം ഉണ്ട്. താത്പര്യമുള്ള കെ.ടി.ഇ.ടി പാസായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.