കുമളി: എസ്.എൻ.ഡി.പി യോഗം കുമളി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ പൊതുയോഗം ഇന്ന് രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. യൂത്ത് മൂവ്‌മെന്റ് പീരുമേട് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം സി.എ. ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രമോദ് ധനപാലൻ സംഘടനാ സന്ദേശം നൽകും. കുമളി ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌കരൻ,​ സെക്രട്ടറി സജിമോൻ,​ പ്രബിൻ പ്രഭാകരൻ,​ വിനോദ് ശിവൻ,​ സുനീഷ് വലിയപുരക്കൽ,​ ബാബു,​ മീനാക്ഷി അമ്മ,​ ചെമ്പൻകുളം പ്രീതി,​ രാജപ്പൻ എന്നിവർ ആശംസ പ്രസംഗം നടത്തും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റിയംഗം സുനീഷ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ഇൻചാർജ് കെ.എസ്. പ്രശാന്ത് നന്ദിയും പറയും.