dam
മലങ്കര അണക്കെട്ടിലെ 5 ഷട്ടറുകൾ തുറന്നിരിക്കുന്നു

മുട്ടം: മഴ ശക്തമായതിനെ തുടർന്ന് മലങ്കര അണക്കെട്ടിലെ 5 ഷട്ടറുകൾ ഉയർത്തി. മൂന്ന് ഷട്ടർ ഒരു മീറ്ററും രണ്ട് ഷട്ടർ 1.50 മീറ്ററുമാണ് ഉയർത്തിയത്. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 39.66 മീറ്ററായിരുന്നു. അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്ത് പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഉരുൾപൊട്ടിയ മലവെള്ളം അണക്കെട്ടിലേക്ക് ക്രമാതീതമായി എത്തിയതും കൂടുതൽ ഷട്ടറുകൾ ഉയർത്താൻ കാരണമായി.