rajan

പീരുമേട്: പാഞ്ചാലിമേട് ടൂറിസം പദ്ധതിയെ തകർക്കാൻ വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെയും, വനപാലകരുടെയുടെയും നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ മുറിഞ്ഞുപുഴ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി.
വിനോദസഞ്ചാര മേഖലയിൽ ഇടുക്കിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കൊപ്പം വികസിച്ചു വരുന്ന പെരുവന്താനം പഞ്ചായത്തിലെ പ്രതിവർഷം60 ലക്ഷം രൂപ വരുമാനമുള്ള, പതിനായിരക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്ന പാഞ്ചാലിമേട്ടിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനെതിരെ വനം വകുപ്പ് അധികൃതരുടെ നിലപാട് കൾക്കെതിരെയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മുറിഞ്ഞ പുഴയിൽ നിന്നും ആരംഭിച്ചു. ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. സി .പി .എം ജില്ലാ സെക്രട്ടറിയേറ്റംഗം പി .എസ് രാജൻ ഉദ്ഘാടനം ചെയ്തു. ബേബി മാത്യു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ .ടി ബിനു,എം .ജെ വാവച്ചൻ , അഡ്വ .അലക്സ് കോഴിമല ,ജെയിംസ് അമ്പാട്ട് ,സജി വർഗീസ്,സജിമോൻ എന്നിവർ സംസാരിച്ചു.