കട്ടപ്പന: 16 ലിറ്റർ വിദേശമദ്യവുമായി വലിയതോവാള തെക്കേക്കര റെജി ജോസഫ് പിടിയിലായി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് ടീമും വണ്ടൻമേട് പൊലീസും ചേർന്നാണ് റെജിയെ കസ്റ്റഡിയിലെടുത്തത്. വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 16 ലിറ്റർ വിദേശമദ്യവും 13165 രൂപയുമാണ് തൊണ്ടി മുതലായി ലഭിച്ചത്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടൻമേട് എസ്.ഐമാരായ എബി പി. മാത്യു, വിനോദ് സോപാനം, എ.എസ്.ഐ ഷിബു കുമാർ, പ്രശാന്ത് മാത്യു, ജിഷ ആർ. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.