കട്ടപ്പന: ഫ്രണ്ട്സ് ഓഫ് കട്ടപ്പന ജില്ലയിലെ സ്‌കൂളുകളിൽ നടപ്പാക്കുന്ന 'അറിവ് പകരാം ആശ്രയമാകാം" പദ്ധതി തിങ്കളാഴ്ച തുടങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന ഗവ. ട്രൈബൽ എച്ച്.എസ്.എസിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് സിജോ എവറസ്റ്റ് അദ്ധ്യക്ഷനാകും. രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി. വിശ്വനാഥൻ, ചാരിറ്റി വിഭാഗം ചെയർമാൻ ടോമി ആനിക്കാമുണ്ട, കൺവീനർ ജാക്സൺ സ്‌കറിയ എന്നിവർ സംസാരിക്കും. ഒമ്പത് വർഷമായി ജില്ലയിലെ 25ലേറെ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കിവരുന്നു. വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യും. മിൽമയുടെ സഹകരണത്തോടെ മധുരപലഹാരങ്ങളും നൽകുമെന്ന് സിജോ എവറസ്റ്റ്, ഷാജി നെല്ലിപ്പറമ്പിൽ, കെ.വി. വിശ്വനാഥൻ, സൈജോ ഫിലിപ്പ്, ബിജോയി സ്വരലയ, പോൾ മാത്യു, ജിൻസ്‌മോൻ ജോർജ് എന്നിവർ പറഞ്ഞു.