കട്ടപ്പന: ഗവ. ട്രൈബൽ എച്ച്.എസ്.എസിൽ 24ന് രാവിലെ 10ന് അനുമോദന യോഗം നടക്കും. എസ്.എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരം നൽകും. എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനവും പ്ലസ്ടു പരീക്ഷയിൽ 98 ശതമാനവും വിജയം നേടിയിരുന്നു. ആകെ പരീക്ഷയെഴുതിയ 142 വിദ്യാർഥികളിൽ 139 പേരും ഉപരിപഠനത്തിന് യോഗ്യതനേടിഅനുമോദന യോഗത്തിൽ രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികൾ സംസാരിക്കും. പ്രിൻസിപ്പൽ മിനി ഐസക്, പ്രഥമാദ്ധ്യാപിക ശാരദാദേവി, പ്രദീപ്കുമാർ, ബാബു സെബാസ്റ്റ്യൻ, മനോജ് പതാലിൽ, കെ ജെ സജിമോൻ, കെ എം വിജയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.