ഇടുക്കി: പുതിയ അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികൾക്ക് ആശംസകൾ നേർന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ്. അദ്ധ്യയന വർഷം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കുഞ്ഞുങ്ങൾക്ക് കഴിയെട്ടേയെന്നും നല്ല ശീലങ്ങൾ അവർക്ക് സ്വന്തമാക്കാൻ കഴിയട്ടേയെന്നും കളക്ടർ പ്രത്യാശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു.