salimkumar
കരിപ്പിലങ്ങാട്ട് കാലവർഷക്കെടുതിമൂലം ഉണ്ടായ മണ്ണിടിച്ചിൽ തകർന്ന പാടത്തിൽ രാജപ്പന്റെ വീട് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ സന്ദർശിക്കുന്നു

ഇടുക്കി: കാലവർഷക്കെടുതിക്ക് ഇരയായവർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ആവശ്യപ്പെട്ടു. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കനത്ത നാശമാണ് ജില്ലയിൽ ഇണ്ടായിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സലിംകുമാർ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ മുഴുവൻ പാർട്ടി പ്രവർത്തകരോടും സലിംകുമാർ അഭ്യർത്ഥിച്ചു.