roshy
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മൊമെന്റോ നൽകി അനുമോദിക്കുന്നു

കട്ടപ്പന: മേട്ടുക്കുഴി ജനകീയ സമിതിയുടെയും വിവിധ എസ്.എച്ച്.ജികളുടെയും ആഭിമുഖ്യത്തിൽ മേട്ടുകുഴിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഗുരു മന്ദിരം ജംഗ്ഷനിൽ നടന്ന യോഗത്തിൽ പ്രതിഭകൾക്ക് മൊമെന്റോ നൽകി ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ കൗൺസിലർ തങ്കച്ചൻ പുരിടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ. ശശി, മലനാട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് മനോജ് എം. തോമസ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, സംഘാടകസമിതി ട്രഷറർ റോയ് തമ്പി, മിത്രം എസ്.എച്ച്.ജി പ്രസിഡന്റ് ജോസ് പുരയിടം, ശ്രീനാരായണ സാംസ്‌കാരിക പ്രസിഡന്റ് വിജയൻ പൂത്തോട്ട്, സംഘാടകസമിതി കൺവീനർ അജേഷ് ചാഞ്ചാനിക്കൽ എന്നിവർ സംസാരിച്ചു.