കട്ടപ്പന: വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബക്കട കൃഷിഭവന് മുമ്പിൽ ധർണ്ണ നടത്തി. കടുത്ത വേനലിൽ ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ നാശനഷ്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വിഷയത്തിൽ യാതൊരുവിധ ഇടപെടലും ഇതുവരെയും ഉണ്ടായിട്ടില്ല. പ്രഹസനം എന്നോണം കൃഷിവകുപ്പ് മന്ത്രിയും ജലവിഭവ മന്ത്രിയും ജില്ലയിൽ സന്ദർശനം നടത്തിയതല്ലാതെ കർഷകർക്കുണ്ടായ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. കാഞ്ചിയാർ ലബക്കട കൃഷി വകുപ്പ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു കോട്ടപ്പുറം, ജോർജ്ജ് ജോസഫ് പടവൻ, ജോസ് ആനക്കല്ലിൽ, പി.ജെ. ബാബു, മേരി ദാസൻ, അനീഷ് മണ്ണൂർ, ജോമോർ തെക്കേൽ, റോയി എവറസ്റ്റ്, ലിനു ജോസ്, ചാക്കോ മുളക്കൽ, തോമസ് ചെറ്റയിൽ, ഗോപി ചുക്കനാനി, ആൽബിൻ, അലൻ പുലിക്കുന്നേൽ, ബിജു വർഗീസ്, റിജോ കുഴിപ്പള്ളി, ജെയിംസ് മ്ലാക്കുഴി തുടങ്ങി നിരവധി പേർ സമരത്തിൽ പങ്കെടുത്തു.