കട്ടപ്പന :അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ,അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടിയ കൊമേഴ്സ് വിദ്യാർത്ഥികൾക്കും അനുമോദനം നൽകി.
ഐകാംസ് അക്കാദമിയുമായി സഹകരിച്ചാണ് മെറിറ്റ് ഡേ സംഘടിപ്പിച്ചത്.നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു.എ സി റ്റി ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓസ്നം സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.മനോജ് മാത്യു, ഐകാംസ് അക്കാദമി ഡയറക്ടർ അജേഷ് ഇ എസ് എന്നിവർ സംസാരിച്ചു. സജിൻസ് സ്‌കറിയ, മാർട്ടിൻ ജോസഫ്, ബിനോയ് ജോർജ്, മഞ്ജു വിൽസൺ, നിഷ ആന്റണി, അജേഷ് കെ ടി, ജോൺസൻ കോശി, എം രാജൻ, സുനി പരമേശ്വരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി.