അടിമാലി: എം.ജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ വീണ്ടും അടിമാലി എസ്.എൻ.ഡി.പി യോഗം ട്രെയിനിംഗ് കോളേജിന് അഭിമാന നേട്ടം. ഫിസിക്കൽ സയൻസിൽ അയന എം.എ ഒന്നാം റാങ്കും അലീന ബെന്നി മൂന്നാം റാങ്കും മുബഷിറ ഭാനു എട്ടാം റാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കളെയും നൂറു ശതമാനം വിജയം കൈവരിച്ചവരെയും കോളേജ് പ്രിൻസിപ്പൽ ഡോ. എ. പ്രമീള, മറ്റ് അദ്ധ്യാപകർ, മാനേജ്‌മെന്റ് പി.ടി.എ പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.