കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൊച്ചുതോവാള ശാഖയുടെ കീഴിൽ കല്ലുകുന്നിൽ പ്രവർത്തിക്കുന്ന ഡോ. പൽപ്പു കുടുംബയോഗത്തിന്റെയും പ്രാർത്ഥനായൂണിറ്റിന്റെയും 14-ാമത് വാർഷിക പൊതുയോഗം നടന്നു. ശാഖാ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ അദ്ധ്യക്ഷനായിരുന്നു. സുരേഷ് ശ്രീധരൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. ചെയർമാൻ അഖിൽ കൃഷ്ണൻകുട്ടി, സുജിത്ത് ശിവൻകുട്ടി, പി.ജി. സുധാകരൻ, സോമൻ പരുത്തപ്പാറ, നിശാന്ത് ശാന്തി, മധു തോലടിപ്പാറ, സരീഷ് തങ്കച്ചൻ കൈതച്ചിറയിൽ, രാജൻ പെരുമാപറമ്പിൽ എന്നിവർ സംസാരിച്ചു. കുടുംമ്പയോഗത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. യോഗത്തിൽ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടന്നു.