അരിക്കുഴ: ലൈബ്രറി കൗൺസിൽ മണക്കാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ദിശ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സമിതി കൺവീനർ എം.കെ. അനിൽ സ്വാഗതം പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും എഴുത്തുകാരനുമായ കെ.ആർ. സോമരാജൻ ക്ലാസ് നയിച്ചു. വിജു എം.എൻ, മധു കെ.വി, കല ദിലീപ് എന്നിവർ നേതൃത്വം നൽകി.