ഇടുക്കി: ജില്ലാ ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഹാൻഡ്ബോൾ സമ്മർ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സ്‌പോർട്സ് ട്രെയ്നറും മോട്ടിവേഷൻ സ്വീക്കറുമായ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള സ്‌പോർട്സ് കൗൺസിൽ അംഗങ്ങളായ കെ. ശശിധരൻ, റഫീക്ക് പള്ളത്തുപറമ്പിൽ, പരിശീലകൻ ദീപു ഇ.ജെ, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ദേശീയതാരം ബോബൻ ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ നന്ദിയും പറഞ്ഞു.