തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് എം ഡി.സജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി കെ വിജയൻ,ദേവസം സെക്രട്ടറി രാജേഷ് വനിതാ സംഘം പ്രസിഡന്റ് അജി മോഹനൻ , യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജയ് വിജയൻ എന്നിവർ പ്രസംഗിച്ചു. രവിവാര പാഠശാല കുട്ടികൾ എന്നിവർ പങ്കെടുത്തു..കെ പി സത്യദേവൻ നന്ദി പറഞ്ഞു.