രാജാക്കാട്: എസ്.എൻ.ഡി.പി യോഗം 1209 -ാം നമ്പർ ശാഖയുടെ കീഴിലുള്ള ബാലജനയോഗത്തിന്റെ വാർഷികയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ നടന്നു. ശാഖ പ്രസിഡന്റ് വി.ബി. സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അമിത്ത് നാരായൺ സാക്ഷാംകുന്നേൽ, സെക്രട്ടറി അദ്വൈത ശ്രീകുമാർ ചെങ്കുരുമ്പേൽ എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.