vidhu
ഗുരുപ്രകാശം ബാലജനയോഗത്തിന്റെ പ്രവേശനോത്സവം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു സോമൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൊച്ചറ ശാഖയുടെ കീഴിലുള്ള ഗുരുപ്രകാശം ബാലജനയോഗത്തിന്റെ പ്രവേശനോത്സവം ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി അംഗം കെ.പി. സുദർശനൻ, വനിതാ സംഘം പ്രസിഡന്റ് ഷിനു ഷാജി, വിവിധ കുടുംബ യോഗം ഭാരവാഹികളായ ഉദയൻ കൊച്ചുപറമ്പിൽ, ബിന്ദു സതീശൻ, സുനിത പെരുമണ്ണിൽ, ഷൈജു പുത്തൻപറമ്പിൽ എന്നിവർ സംസാരിച്ചു. കുമാരി സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്ന യോഗത്തിന് ശാഖാ സെക്രട്ടറി എം.സി. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജയൻ മേട്ടുംപുറത്ത് നന്ദിയും അറിയിച്ചു.