vatt

കട്ടപ്പന: എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 50 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. പിടികൂടിയ രണ്ടു പ്രതികളിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. ഉടുമ്പഞ്ചോല റേഞ്ച് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ അണക്കര വില്ലേജിൽ ആലഞ്ചേരിപ്പടി കരയിൽ നടത്തിയ റെയ്ഡിലാണ് 50 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തത്. കൊച്ചറ പാലംകരയിൽ പുളിക്കൽ തങ്കച്ചൻ മാത്യുവിനെ അറസ്റ്റ് ചെയ്തു. കൊച്ചറപാലം കരയിൽ തെക്കുംകാലായിൽ ജിജോമോൻ ജോർജ് ഓടി രക്ഷപെട്ടു.