
കുമളി: പളിയക്കുടി ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗം പെരിയാർ ടൈഗർ റിസർവ്വിലെ റേഞ്ച് ഓഫീസർ കെ.ഇ. സിബി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വീണ അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഇ.ഡി.സി സെക്രട്ടറിയുമായ വി.സി. സെബാസ്റ്റ്യൻ ,ഇക്കോ ഡെവലപ്‌മെന്റ് റേഞ്ച് ഓഫീസർ അനന്തപത്മനാഭൻ, സി.ജി.എച്ച് എർത്ത് ജനറൽ മാനേജർ ദിപു, മാനുഷി ഫൗണ്ടേഷൻ പ്രതിനിധി കെ.എൽ. ശ്യാമള, തേക്കടി ടൂറിസം ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൻസിൽ പ്രതിനിധി ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു. ബേർഡ്സ് ഓൺ ട്രയൽ പ്രോഗ്രാമിന്റെ പ്രതിനിധി കൃഷ്ണമണി നന്ദി പറഞ്ഞു. തേക്കടി സ്‌പൈസ് വില്ലേജ്, ടി.ഡി.പി.സി, മാനുഷി ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളാണ് പ്രധാനമായും വിവിധ പഠനോപകരണങ്ങൾ സമാഹരിച്ചു നൽകിയത്.