കരിങ്കുന്നം : പരാതി അന്വേഷിക്കാൻ എത്തിയ മുനിസിപ്പൽ അധികൃതർ ആദിവാസി പാരന്പര്യ ചികിത്സകനെ ആക്ഷേപിച്ചതായി പരാതി. കരിങ്കുന്നം പ്ലാന്റേഷന് സമീപം പ്രവർത്തിക്കുന്ന ചികിത്സ കേന്ദ്രത്തിലെ വൈദ്യൻ ഷാജി പുതുശ്ശേരിയെ ചികിത്സതേടിയെത്തിയവരുടെ മുന്നിൽ വച്ച് ആക്ഷപിച്ചതായി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. പ്ലാസിറ്റിക്ക് മാലിന്യം കത്തിക്കുന്നു എന്നപരാതി ഉണ്ടെന്ന പേരിലാണ് അധികൃതർ അന്വേഷിക്കാൻ എത്തിയത്. ചികിത്സയിൽ ഏർപ്പെട്ടിരുന്ന തന്നോട് നിരവധി ആളുകളുടെ മുന്നിൽ വച്ച് ആക്ഷേപിച്ച് സംസാരിച്ചു. എന്നാൽ അധികൃതർക്ക് പ്ലാസ്റ്റിക്ക് മാലിന്യത്തിൻെറ് അവശിഷ്ടവും കണ്ടെടുക്കാനായില്ല.പരാതി വ്യാജമാണെന്ന് ബോദ്ധ്യമായിട്ടും തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ഷാജി പുതുശ്ശേരി പറഞ്ഞു.