തൊടുപുഴ: ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം ജല ശ്രോതസ്സുകളുടെ പരിപാലനം എന്ന മുദ്രാവാക്യവുമായി നാളെ മണക്കാട് തോടിന് സമീപം വൃക്ഷത്തൈകൾ നട്ടുകൊണ്ട് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഇടുക്കി നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ്, തൊടുപുഴ നഗരസഭ ബി.എം.സി എന്നിവ ചേർന്ന് മണക്കാട് എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പത്മകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു പി. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാമോൾ കെ.ആർ. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അനൂപ് തയ്യിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.