saneesh

തൊടുപുഴ: ജില്ലാതല പരിസ്ഥിതി വാരാചരണ പരിപാടിയുടെ ഉദ്ഘാടനം കോലാനി എം.വി.ഐ.പി കനാലിന് സമീപം വൃക്ഷത്തൈ നട്ടുകൊണ്ട് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷനും സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയും (ഇ.പി.സി) ചേർന്ന് കോലാനിയിലെ മാനാന്തടം സൗഹൃദ വേദി, നിറവ് പുരുഷ സ്വാശ്രയ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ കൗൺസിലർമാരായ കവിത വേണു, കവിത അജി, യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ ഭാരവാഹികളായ എ.പി. മുഹമ്മദ് ബഷീർ, ഷിജുമോൻ ലൂക്കോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. നിറവ് പുരുഷ സ്വാശ്രയ സംഘം സെക്രട്ടറി മനോജ് ഗോപിനാഥ് സ്വാഗതവും പ്രസാദ് കെ.എം. നന്ദിയും പറഞ്ഞു.