കരിങ്കുന്നം:കോസ്‌മോ പൊളിറ്റൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി ആർ സോമൻ ഉദ്ഘാടനം ചെയ്തു.സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് എ പ്ളസ് നേടിയ 26 കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത്. ലൈബ്രറി പ്രസിഡന്റ് സുനിൽ തോമസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ ജി ദിനകർ സ്വാഗതം പറഞ്ഞു. സി ജെ കുര്യൻ, സീന ബിജു, ലൈബ്രേറിയൻ പി ആർ രവി എന്നിവർ സംസാരിച്ചു. ജോസ് അലക്സാണ്ടർ നന്ദി പറഞ്ഞു.