
കുമളി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കും തൊഴിലാളികൾക്കുമായി ആവിഷ്‌കരിച്ചിരിക്കുന്ന കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ .തൊഴിൽ ഉടമകളുടെ സുരക്ഷക്കൊപ്പം തൊഴിലാളികളെയും ചേർത്ത് പിടിക്കുന്ന തരത്തിൽ പദ്ധതി ആവിഷ്‌കരിച്ച അസോസിയേഷൻ അഭിനന്ദനങ്ങൾ അർഹിക്കുന്നതായി പദ്ധതിയുടെ കുമളി മേഖല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.അംഗങ്ങളോ ജീവനക്കാരോ മരണമടഞ്ഞാൽ അവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ സഹായമായി ലഭിക്കുന്ന പദ്ധതിയാണിത് ചടങ്ങിൽ കുമളി യൂണിറ്റ് പ്രസിഡന്റ് സാജു സെൻട്രൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. മുഹമ്മദ് ഷാജി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീറണാകുന്നിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിക്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, അരവിന്ദാക്ഷൻ, മാമച്ചൻ, ഷാജി റ്റി.വി, സജി, ലിജു വർഗീസ്, കെ.പി. ബിനു , ഷീന ജോസഫ് എന്നിവർ സംസാരിച്ചു.