kada

പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ സത്രം വ്യൂ പോയന്റിൽ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് മാറ്റി. വനം വകുപ്പിന്റെ മൗണ്ട് ക്യാമ്പിംഗ് സ്റ്റേഷന്റെ പരിധിയിലുള്ള സത്രം ഒന്നാം പോയിന്റിലെ താത്കാലിക കടകളാണ് പൂർണ്ണമായും പൊളിച്ച് മാറ്റിയത്. വനം- റവന്യു വകുപ്പുകൾ സംയുക്ത്മായി ചേർന്ന് സത്രം വ്യൂ പോയിന്റിൽ അനധികൃത കച്ചവടം നടത്തുന്നവർക്ക് 48 മണിക്കൂറുകൾക്കകം കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ മഞ്ചുമല വില്ലേജ് ഓഫീസർ എസ്. ഇന്ദിര കുമാരി , മൗണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. മനോജ് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി . ഉടൻ തന്നെ കട ഉടമകൾ തന്നെ പൊളിച്ച് മാറ്റുകയായിരുന്നു. കഴിഞ്ഞ ആറ് മാസങ്ങൾക്ക് മുൻപ് ഇതുപോലെ പ്രവർത്തിച്ച് വന്നിരുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കിയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കച്ചവട സ്ഥാപനങ്ങൾ വീണ്ടും സജീവമാകുകയായിരുന്നു.