പീരുമേട് : വള്ളക്കടവ് നാട്ടു കൂട്ടം വാട്സാപ്പ് കൂട്ടായ്മ പത്താം വാർഷികംനടത്തി.വാർഷിക സമ്മേളനം കെ എം.ജി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം ഗണേശൻ ഉദ്ഘാടനം ചെയ്തു. 37 വർഷമായി അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിച്ച കെ സി ആനന്ദവല്ലി, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സെൽവമാരി എം ജി, യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. ഗ്രേസ് മോനി എന്നിവരെയും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ അന്നാ വർഗീസ്, അമൃത രാജീവ്, ഷെറിൻ സ്റ്റാലിൻ, യദുകൃഷ്ണ, ഹരികൃഷ്ണ, ജോസ്മി, നിഖിൽ കൃഷ്ണ, അനശ്വര ദിലീപ്, സഞ്ജയ്.എം എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എമിമോൾ ബി, ഡോണമോൾ ജോസഫ് എന്നിവരെയും കഴിഞ്ഞ ഏഴു വർഷമായി നൂറ് ശതമാനംവിജയം നേടുന്ന വള്ളക്കടവ് ഗവ. സ്‌കൂൾ പ്രതിനിധികളെയും സമ്മേളനം ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ മണിക്കുട്ടൻ , സാം സഫിൻ എന്നിവർ സംസാരിച്ചു.