വെള്ളത്തൂവൽ: ഗവ. ഹൈസ്‌കൂളിൽ നടന്ന പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബൈജു കെ .പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥി പി എസ് സെബാസ്റ്റ്യൻ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗും കുടയും നോട്ടുബുക്കും പഠനോപകരണങ്ങളും നൽകി ഹെഡ്മാസ്റ്റർ കെ രാധാകൃഷ്ണൻ ,ഗ്രാമപഞ്ചായത്ത്‌മെമ്പർ അഖിൽ എസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.ടി മോഹനൻ, ഒ.എസ് എ പ്രസിഡന്റ് ജി എസ് ഹരി, എൽ.കെരജനി,പി.വിഅഗസ്റ്റിൻ,എന്നിവർസംസാരിച്ചു പായസ വിതരണവും നടന്നു.വെള്ളത്തൂവൽ ഗവൺമെന്റ് എൽപിസ്‌കൂളിൽനടന്നപ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു രാജേഷ് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ബോബൻ അധ്യക്ഷത വഹിച്ചു. ചെങ്കുളം ഗവൺമെന്റ് എൽപിഎസ്, ശല്യാംപാറ പി.എം.എസ് എൽപിഎസ് എന്നീ സ്‌കൂളുകളിലും പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു.