കരിമണ്ണൂർ : സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വ്രേശനോത്സവം നവാഗതരായ ഏഴു ജോഡി ഇരട്ടകളോടൊപ്പം ചേർന്ന് സ്‌കൂൾ മാനേജർ ഫാ ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. പുതിയ അദ്ധ്യയന വർഷാരംഭത്തിൽ സ്‌കൂളിൽ അഡ്മിഷൻ നേടിയ നാനൂറോളം വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ തുടക്കം ഗംഭീരമാക്കി.
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ അസി.മാനേജർ . ഫാ. മാത്യു എടാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, വാർഡ് മെമ്പർ ആൻസി സിറിയക്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, പിറ്റിഎ പ്രസിഡന്റ് ജോസൺ ജോൺ, പൂർവ അധ്യാപിക എൽസമ്മ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ് നന്ദിയും പറഞ്ഞു. എംപിറ്റിഎ പ്രസിഡന്റ് ജോസ്മി സോജൻ ആശംസാ ഗാനമാലപിച്ചു.