
കട്ടപ്പന : ശാന്തിഗ്രാം ഗുരുദേവ ശാരദാദേവീ ക്ഷേത്രത്തിൽ സർവൈശ്വര്യ ശാരദാ പൂജ നടന്നു. ശിവഗിരിമഠം ആചാര്യൻ ഗുരുപ്രകാശം സ്വാമികൾ മുഖ്യ കാർമികത്വം വഹിച്ചു. പുതിയ അദ്ധ്യയന വർഷത്തിന്റെ ഭാഗമായി പഠന മികവിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനുമായി നടത്തിയ വിശേഷാൽപൂജയിൽ നിരവധി കുട്ടികൾ പങ്കുചേർന്നു. ഒപ്പം അറിവിന്റെ സ്വരൂപിണിയായ ശിവഗിരി ശാരദാ ദേവിയുടെ പ്രതിഷ്ഠ തന്നെയുള്ള ഈ ക്ഷേത്രനടയിൽ ആദ്യാക്ഷരം കുറിക്കലും നടന്നുക്ഷേത്രം പ്രസിഡന്റ് എ.പി. ദിലീപ് കുമാർ, സെക്രട്ടറി ടി.കെ.ശശി, ക്ഷേത്രം ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി. കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കുചേർന്നു.