 
അടിമാലി: ദേവികുളം ജനമൈത്രി എക്സൈസ് സക്വാഡിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി.
കൊരങ്ങാട്ടിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ,മന്നാം കണ്ടത്താണ് പരിപാടി സംഘടിപ്പിച്ചത്.
കാഡ്ബറീസ് മൊണ്ടലീസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെസാമൂഹ്യ പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ചു കൊണ്ടാണ് പഠനോപകരണ വിതരണം നടത്തിയത്.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
ആർ. ജയചന്ദ്രൻ നിർവഹിച്ചു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കാഡ്ബറീസ് -മോണ്ടലീസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ സസ്റ്റൈനബിലിറ്റി കോഡിനേറ്റർ ഡോ: ചല്ലൂരി ബാബു നിർവഹിച്ചു.