കട്ടപ്പന: അക്ഷമുറ്റത്ത് അതിഥിയെപ്പോലെയെത്തി , പിന്നെ ആഘോഷങ്ങളിൽ പങ്ക്കൊണ്ട് അസമിൽനിന്നെത്തിയ രാധിക ടുഡു ശ്രദ്ധപിടിച്ചുപറ്റി. ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ഒന്നാംക്ലാസിൽ ചേരാൻ അഞ്ച് വയസുകാരി രാധിക അച്ഛൻ രാജേഷ് ടുഡുവിനൊപ്പമെത്തിയപ്പോൾ അദ്ധ്യാപകർ കുട്ടിക്ക് കിരീടം നൽകി സ്വീകരിച്ചു. അസം കൊക്രാജാർ സ്വദേശികളായ രാജേഷിന്റെയും അഞ്ജില മർഡിയുടെയും മൂത്തമകളാണ് രാധിക. കട്ടപ്പനയിലെ അങ്കണവാടിയിലാണ് പഠിച്ചത്. രാവിലെ നടന്ന പ്രവേശനോത്സവത്തിൽ, പുതുതായി ഒന്നാം ക്ലാസിൽ ചേർന്ന രാധിക ഉൾപ്പെടെയുള്ള കുരുന്നുകളെ പരിചയപ്പെടുത്തി. രാജേഷ് 16 വർഷമായി കേരളത്തിലാണ് ജോലി ചെയ്യുന്ന രാജേഷ് കട്ടപ്പനയിലെ വർക്ക്‌ഷോപ്പിൽ വെൽഡിങ് തൊഴിലാളിയാണ്.