ചെറുതോണി: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടത് പാളയത്തിൽ ഞെട്ടൽ വിതറി സ്വന്തം വാർഡിലും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജ് പിന്നിലായി. മുളക് വള്ളി 88-ാം നമ്പർ ബൂത്തിൽ 28 വോട്ടിനാണ് ജോയിസ് ജോർജ് പിന്നിലായത്. ഇവിടെ ഡീനിന് 348 വോട്ട് കിട്ടിയപ്പോൾ ജോയ്സിന് 320 വോട്ട് മാത്രമാണ് ലഭിച്ചത്. 2014ൽ 200 വോട്ടിന് ഈ ബൂത്തിൽ ജോയ്സ് ജോർജ് ലീഡ് ചെയ്തിരുന്നു. ജോയ്സിന്റെ വീടിരിക്കുന്ന വാഴത്തോപ്പ്‌ സെന്റ് ജോർജ് യു.പി സ്‌കൂളിലെ ബൂത്തിലും ഡീൻ കുര്യാക്കോസിനാണ് ഭൂരിപക്ഷം. ഇവിടെ 79-ാം നമ്പർ ബൂത്തിൽ ജോയ്സിന് 245 വോട്ട് കിട്ടിയപ്പോൾ യു.ഡി.എഫിന് 289 വോട്ട് കിട്ടി.