ഇടുക്കി: പോസ്റ്റൽ വോട്ടുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന് ലഭിച്ചതിനേക്കൾ ഇരട്ടി വോട്ടുകൾ നേടി ഡീൻ കുര്യാക്കോസ്. ആകെ 9372 തപാൽ വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ 629 വോട്ടുകൾ അസാധുവായിരുന്നു. ബാക്കിയുള്ളവയിൽ 5243 വോട്ടുകൾ ഡീൻ കുര്യാക്കോസിനും 2670 വോട്ടുകൾ ജോയ്സ് ജോർജ്ജിനും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ 660 വോട്ടുകൾ നേടി. ബി.എസ്.പി സ്ഥാനാർത്ഥി റസൽ ജോയി 40 വോട്ടുകൾ നേടിയിട്ടുണ്ട്. വിടുതലൈ ചിരുത്തൈകൾ കച്ചിയിലെ സജി 15 ഉം സ്വതന്ത്ര സ്ഥാനാർത്ഥികളായ ജോമോൻ ജോൺ 55, പി.കെ. സജീവൻ9 എന്നിങ്ങനെ വോട്ടുകൾ നേടി.