തൊടുപുഴ: മത്സര രംഗത്ത് വന്നവരിൽ പകുതിയും അഭിഭാഷകർ, പോരാട്ടഭൂമിയിൽ യുവ അഭിഭാഷകൻ ഡീന് മിന്നും വിജയം. ഇടുക്കി മണ്ഡലത്തിലെ ഇത്തവണത്തെലോക്സഭ തിരഞ്ഞെടുപ്പിലെ പ്രത്യേകതയായിരുന്ന മത്സരിച്ച മുൽനിര സ്ഥാനാർത്ഥികളെല്ലാം അഭിഭാഷകരാണെന്നത്.യു.ഡി.എഫിലെ ഡീൻ കുര്യാക്കോസ്, എൽ.ഡി.എഫിലെ ജോയ്സ്‌ജോര്ജ്, എൻഡിഎയിലെ സംഗീത വിശ്വനാഥൻ , ബിഎസ്.പി സ്ഥാനാർത്ഥി റസൽ ജോയിയുമായിരുന്നു ആ നാല്‌പേർ. ഇതിൽ ഡീൻ കുര്യാക്കോസ് വീണ്ടും തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി. ജോയ്സ് ജോർജും റസൽജോയിയും ഇപ്പോഴും അഭിഭാഷകവൃത്തി പിന്തുടരുന്നു. ഡീൻ കുര്യാക്കോസ് നിലവിൽ പ്രാക്ടീസ് ചെയ്യുന്നില്ല. സംഗീത വിശ്വനാഥൻ തൃശൂരിൽ കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുകയാണ്.