ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ മഹാവിജയം ഇന്ത്യയിലെ മതേതര ജനാധിപത്യ പോരാട്ടത്തിന് കരുത്ത് പകരുന്നതാണെന്ന് ഡീൻ കുര്യാക്കോസ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ രണ്ടാം വിജയത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഇടുക്കിയിലെ ജനത കക്ഷിരാഷ്ട്രീയത്തിനെതിരായി തങ്ങൾക്കൊപ്പം നിന്നു. യു.ഡി.എഫ് ആണ് ശരിയെന്ന തിരിച്ചറിവിനുള്ള വിജയമാണിത്. ഇടുക്കിയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്ക് എതിരെയുള്ള മലയോര ജനതയുടെ പ്രതിഷേധമാണ് താൻ നേടിയ ഈ മഹാവിജയത്തിന് പിന്നിലെന്നും ഡീൻ പറഞ്ഞു.