
കുമളി : മദ്യവും മയക്കുമരുന്നും ഭാവി തലമുറയെ തകർക്കുന്ന മാരകവിഷമാണന്നും അതിൽ നിന്നും അവരെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം വനിതകൾ ഏറ്റെടുക്കണമെന്നും എസ്. എൻ. ഡി. പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. എസ്. എൻ ഡി. പി യോഗം വനിതാ സംഘം കുമളി യൂണിറ്റു വാർഷിക പൊതുയോഗം കുമളി വ്യാപാര ഭവനിൽ ഉൽഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . വനിതാ സംഘം പീരമേട് യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സിന്ധു വിനോദ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.വി. സന്തോഷ് എസ്.എൻ.ഡി.പി യോഗം കുമളി ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരൻ മണ്ണാറത്തറ സെക്രട്ടറി സജിമോൻ യൂണിയൻ കമ്മറ്റിയംഗം ബൽഗി ബാബു എന്നിവർ ആശംസകൾ നേർന്നു. വനിതാ സംഘം കുമളി യൂണിറ്റ് ട്രഷറർ ബിന്ദു ഷിജു സ്വാഗതവും യൂണിറ്റ് സെക്രട്ടറി പ്രീതി രാജപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് വിജയമ്മ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. കുമളി യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി മീനാക്ഷി ഗോപി ചെമ്പൻകുളം (പ്രസിഡന്റ്) ലഗിന ബാലു ( വൈസ് പ്രസിഡന്റ്) പ്രീതി രാജപ്പൻ (സെക്രട്ടറി ) വിജയമ്മ രാമക്യഷ്ണൻ ( ട്രഷറർ) അനു അനീഷ് , ശ്യാമള മോഹൻ, രമണി ഗോപി , നീതു പ്രദീപ്, രാധാമണി രാജൻ എന്നിവർ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.